Advertisement

തൃശൂരിൽ നാല് ബിഎസ്എഫ് ജവാന്മാർ ഉൾപ്പെടെ 20 പേർക്ക് കൊവിഡ്

July 4, 2020
Google News 1 minute Read

തൃശൂർ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 20 പേർക്ക്. രോഗം സ്ഥിരീകരിച്ചവരിൽ നാല് ബി.എസ്.എഫ് ജവാന്മാരും ഉൾപ്പെടുന്നു. ഇതോടെ ജില്ലയിൽ ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 189 ആയി. പത്ത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

ജൂൺ 26ന് സൗദിയിൽ നിന്നുവന്ന പഴുവിൽ സ്വദേശി, ജൂൺ 18ന് കുവൈത്തിൽ നിന്നെത്തിയ പഴുവിൽ സ്വദേശി, ജൂൺ 21ന് സൗദിയിൽ നിന്നെത്തിയ ചാലക്കുടി സ്വദേശി, ജൂൺ 30ന് ഖത്തറിൽ നിന്നുവന്ന അടാട്ട് സ്വദേശി, ജൂൺ 30ന് ദുബായിൽ നിന്നുവന്ന കുന്നംകുളം സ്വദേശി, റിയാദിൽ നിന്നെത്തിയ വരവൂർ സ്വദേശി, റിയാദിൽ നിന്നും വന്ന വെള്ളാങ്കല്ലൂർ സ്വദേശി, റിയാദിൽ നിന്നുവന്ന നാട്ടിക, മണ്ണുത്തി സ്വദേശികൾ, ജൂൺ ഒന്നിന് മുംബൈയിൽ നിന്നുവന്ന പുല്ലഴി സ്വദേശി, ബംഗളൂരുവിൽ നിന്ന് വരന്തരപ്പിള്ളിയിലെത്തിയ ഒരു വയസ് പ്രായമായ ആൺകുഞ്ഞ്, ബംഗളൂരുവിൽ നിന്നുവന്ന കൊടുങ്ങല്ലൂർ സ്വദേശി, ജൂൺ 30ന് ബംഗളൂരുവിൽ നിന്നുവന്ന തൃശൂർ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു. ചങ്ങരംകുളം കണ്ടെയ്ൻമെന്റ് സോണിലെ ബാങ്കിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട കുന്നംകുളം സ്വദേശി (36, പുരുഷൻ), തൃശൂർ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയായ കുന്നംകുളത്ത് കുടുംബശ്രീയിൽ ജോലി ചെയ്യുന്ന 31കാരി, ജൂൺ 14ന് സൗദിയിൽ നിന്നുവന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മുരിയാട് സ്വദേശി (32, സ്ത്രീ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയത്.

read also: കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്ക്

തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 18,472 പേരിൽ 18,259 പേർ വീടുകളിലും 213 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 30 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1139 പേരെ ശനിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1873 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് പട്ടികയിൽ നിന്നും ഒഴിവാക്കി.

story highlights- covid 19, thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here