Advertisement

കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്ക്

July 4, 2020
Google News 1 minute Read

കോഴിക്കോട് ജില്ലയിൽ ഇന്ന് എട്ട് കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വിയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് ഇവർക്കാണ്,

1.വടകര സ്വദേശി (40) ജൂലൈ 1 ന് സൗദിയിൽ നിന്നും വിമാനമാർഗം കണ്ണൂർ എയർപ്പോർട്ടിലെത്തി. ഇദ്ദേഹത്തിന്റെ് റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്രവ സാമ്പിൾ പരിശോധനക്കെടുത്തു. കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് അവിടെ ചികിത്സയിലാണ്.

2 . പുതുപ്പാടി സ്വദേശി (54) ജൂലൈ 1 ന് സൗദിയിൽ നിന്ന് വിമാനമാർഗം കണ്ണൂർ എയർപ്പോർട്ടിലെത്തി. രോഗലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ ഗവ. സജ്ജമാക്കിയ വാഹനത്തിൽ കണ്ണൂർ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് അവിടെ ചികിത്സയിലാണ്.

3. പയ്യാനക്കൽ സ്വദേശി (35) ജൂൺ 20 ന് കുവൈറ്റിൽ നിന്ന് വിമാനമാർഗം കണ്ണൂരെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തിൽ കോഴിക്കോട് എത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടർന്ന് ജൂൺ 29 ന് ബീച്ച് ആശുപത്രിയിൽ എത്തി സ്രവം പരിശോധനയ്‌ക്കെടുത്തു. വീട്ടിൽ നിരീക്ഷണം തുടർന്നു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി എഫ്എൽടിസിയിലേക്ക് മാറ്റി.

4. നരിക്കുനി സ്വദേശി (45) ജൂൺ 18 ന് കുവൈറ്റിൽ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തിൽ കൊയിലാണ്ടിയിൽ ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണം തുടർന്നു. ജൂൺ 30 ന് രോഗലക്ഷണത്തെ തുടർന്ന് കോഴികോട് ബീച്ച് ആശുപത്രിയിൽ എത്തി സ്രവം പരിശോധനയ്‌ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി എഫ്എൽടിസിയിലേക്ക് മാറ്റി.

Read Also: ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ മലപ്പുറത്ത്

5. അഴിയൂർ സ്വദേശി (42) ജൂൺ 30 ന് സൗദിയിൽ നിന്ന് വിമാനമാർഗം കോഴിക്കോട് എയർപ്പോർട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്രവ സാമ്പിൾ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തിൽ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി എഫ്എൽടിസിയിലേക്ക് മാറ്റി.

6. ഏറാമല സ്വദേശിനി (43) ജൂൺ 30 ന് സൗദിയിൽ നിന്ന് വിമാനമാർഗം കോഴിക്കോട് എയർപോർട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്രവ സാമ്പിൾ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തിൽ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

7. ബാലുശ്ശേരി സ്വദേശി (53) ജൂൺ 30 ന് സൗദിയിൽ നിന്നും വിമാനമാർഗം കോഴിക്കോട് എയർപ്പോർട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്രവ സാമ്പിൾ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തിൽ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

8. ഏറാമല സ്വദേശി (55) ജൂൺ 30 ന് ഖത്തറിൽ നിന്നും വിമാനമാർഗം കോഴിക്കോട് എയർപ്പോർട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്രവ സാമ്പിൾ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തിൽ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സക്കായി എഫ്.എൽ.ടി.സിയിലേക്ക് മാറ്റി.

അതേസമയം ഇന്ന് സംസ്ഥാനത്ത് ആകെ 240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 37 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 35 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 22 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 20 പേർക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള 16 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 14 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 6 പേർക്കും ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

kozhikkode covid today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here