തമിഴ്‌നാട്ടിൽ 4,280 പേർക്ക് കൂടി; ഇന്ന് മരിച്ചത് 65 പേർ

തമിഴ്‌നാട്ടിൽ 4,280 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. കൊവിഡ് ബാധിച്ച് ഇന്ന് മാത്രം 65 പേർക്ക് ജീവൻ നഷ്ടമായി.

സംസ്ഥാനത്ത് ഇതുവരെ 1,07,001 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 44,956 പേർ നിലവിൽ ചികിത്സയിലുണ്ട്. 1450 കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കുന്നത് ചെന്നൈയിലാണ്. ചെന്നൈ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 66,538 ആയി.

read also: എറണാകുളത്ത് കൂടുതൽ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മധുരൈയിലും സമീപപ്രദേശങ്ങളിലും ജൂലൈ 12 വരെ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. അതേസമയം ചെന്നൈയിലെ നിയന്ത്രണങ്ങളിൽ ജൂലായ് 6 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

story highlights- coronavirus, tamil nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top