കോഴിക്കോട് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടി

കോഴിക്കോട് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടി സ്വീകരിച്ചു. വലിയങ്ങാടിയിലാണ് സംഭവം. മൂന്ന് കടകളുടെ ലൈസൻസ് റദ്ദാക്കുകയും ലൈസൻസ് ഇല്ലാത്ത ഒരു കട പൂട്ടിക്കുകയും ചെയ്തു. 23 പേരിൽ നിന്ന് ആരോഗ്യവകുപ്പ് പിഴ ഈടാക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലും കൊവിഡ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വലിയങ്ങാടിയിലെ കച്ചവടക്കാരനായ കൊളത്താറ സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി ബന്ധപ്പെട്ട നൂറോളം പേരെ നിരീക്ഷണത്തിലാക്കി. 21 പേരാണ് ഇയാളുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടത്. 72 പേരാണ് രണ്ടാംഘട്ട സമ്പർക്ക പട്ടികയിലുള്ളത്. ഇയാളുടെ പിതാവ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലാണ്.
read also: സാമൂഹ്യ വ്യാപന ഭീഷണി; തിരുവനന്തപുരത്ത് കർശന നിയന്ത്രണം
കോഴിക്കോട് ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുഇടങ്ങളിലെ കൂടിചേരലുകൾക്കെതിരെ കർശന നടപടിയെടുക്കാനാണ് കളക്ടർ സാംബശിവറാവു നിർദേശം നൽകിയത്. മാർക്കറ്റുകളിലും ഹാർബറിലും എത്തുന്ന ആളുകളെ നിയന്ത്രിക്കാൻ തീരുമാനിച്ചു.
story highlights- coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here