അട്ടപ്പാടി വീട്ടിക്കുണ്ട് വനമേഖലയില്‍ അവശനിലയില്‍ കണ്ട കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു

അട്ടപ്പാടിയിലെ വീട്ടിക്കുണ്ട് വനമേഖലയില്‍ ഇന്നലെ അവശനിലയില്‍ കണ്ട കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് അഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടിയാന വായിലെ വ്രണം മൂലം ഭക്ഷണം കഴിക്കാനാകാതെ ചെരിഞ്ഞത്. ആനയുടെ വായില്‍ മുറിവ് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചക്ക് 11 മണിയോടെയാണ് അട്ടപ്പാടിയിലെ വീട്ടിക്കുണ്ട് വനമേഖലയില്‍ നടക്കാന്‍ പോലും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടിക്കൊമ്പനെ കണ്ടത്. വനം വകുപ്പും, വെറ്റിനറി ഡോക്ടറുമെത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രാത്രി വൈകി ആന ചെരിഞ്ഞു.
വായിലെ വ്രണം മൂലം ദിവസങ്ങളായി ആന തീറ്റയെടുത്തിരുന്നില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം. മുറിവ് എങ്ങിനെ ഉണ്ടായി എന്നത് സംബന്ധിച്ചും അവ്യക്തതയുണ്ട്. കുട്ടിയാനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിക്കുണ്ടിലെ വനത്തില്‍ തന്നെ സംസ്‌കരിക്കും. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.
Story Highlights: Attappady wild elephant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here