സമ്പര്‍ക്കത്തിലൂടെ കൊവിഡ്; ആലപ്പുഴയില്‍ അതീവ ജാഗ്രത

covid19 tests started in Ponnani

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആലപ്പുഴയില്‍ അതീവ ജാഗ്രത.
കായംകുളത്ത് ഒരു കുടുംബത്തിലെ പതിനാറുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കായംകുളത്ത് സാമൂഹ്യ വ്യാപന ഭീഷണി ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ 20പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ഗത്തിലൂടെ രോഗം ബാധിച്ചത്.

Read Also : ഇടുക്കിയിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസും നിശാ പാർട്ടിയും

കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പര്‍ഗ പട്ടികയില്‍ ഉള്ള 11 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ആദ്യം കൊവിഡ് സ്ഥീരികരിച്ച പച്ചക്കറി വ്യാപാരിയുടെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല എന്നത് ആശങ്ക ഉളവാക്കുന്നതാണ്. എന്നാല്‍ കായംകുളത്ത് സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാണെന്നു ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആറാട്ടുപുഴ പഞ്ചായത്തിലെ 6, 7 വാര്‍ഡുകള്‍ കൂടി കെണ്ടയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചു. നേരത്തെ ഉണ്ടായിരുന്ന കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കി.
ജില്ലയില്‍ 202 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

Story Highlights covid19, coronavirus, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top