Advertisement

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തില്‍ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിന്മാറുന്നു

July 4, 2020
Google News 1 minute Read

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തില്‍ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിന്മാറുന്നു. ഈ മേഖലയ്ക്ക് കുറഞ്ഞ പരിഗണന നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഇതോടെ റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഏറ്റെടുക്കില്ല. ജനകീയാസൂത്രണം തുടങ്ങിയശേഷം ഇതാദ്യമായാണ് പശ്ചാത്തല മേഖലയെ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പശ്ചാത്തല വികസന മേഖലയില്‍ നിന്നും പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിന്മാറുന്നത്. ഈ വര്‍ഷത്തേക്കുള്ള പദ്ധതികളില്‍ മുന്‍കാലങ്ങളിലെപ്പോലെ റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മെയ് 20 നു പുറപ്പെടുവിച്ച ഉത്തരവിലൂടെ സര്‍ക്കാര്‍ ഇതില്‍ ഭേദഗതി വരുത്താന്‍ നിര്‍ദ്ദേശം നല്‍കി. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികളെല്ലാം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

മുന്‍ പദ്ധതികള്‍ ഒഴിവാക്കി അവയ്ക്കുള്ള വിഹിതം സുഭിക്ഷ കേരളം പദ്ധതിക്ക് നല്‍കണമെന്നായിരുന്നു ഉത്തരവ്. നിര്‍വഹണത്തിന് കാലതാമസം വരുന്നവ ഒഴിവാക്കണം. റോഡ് നിര്‍മാണത്തിന് വികസന ഫണ്ടില്‍ നിന്നും കുറഞ്ഞ പരിഗണന നല്‍കിയാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതനുസരിച്ചു തദ്ദേശഭരണ സ്ഥാപനങ്ങളെല്ലാം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉപേക്ഷിച്ചു മറ്റ് പദ്ധതികളിലേക്ക് തിരിഞ്ഞു. ഇതോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളും പുതിയവയുടെ നിര്‍മാണവും തടസപ്പെടുമെന്ന് ഉറപ്പായി. കുടിവെള്ള വിതരണം, ഗതാഗതം, തെരുവ് വിളക്ക്് തുടങ്ങിയ പദ്ധതികളും ഈ വര്‍ഷമുണ്ടാകില്ല.

Story Highlights: Local Governments, infrastructure development

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here