ഇ- മൊബിലിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാറിനെ കേന്ദ്രം വിലക്കിയിരുന്നതായി രേഖകൾ

ഇ- മൊബിലിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാറിനെ കേന്ദ്രം വിലക്കിയിരുന്നതായി രേഖകൾ. കെഎല്ലുമായും ഹെസ്സുമായി മാത്രമേ കരാർ ഒപ്പുവെയ്ക്കാവു എന്ന നിർദേശം സർക്കാർ അവഗണിച്ചു. സംസ്ഥാന സർക്കാർ കരാറിൽ കക്ഷിയാവരുതെന്ന് കാണിച്ച് കേന്ദ്രം അയച്ച കത്തിന്റെ പകർപ്പ് ട്വന്റിഫോറിനു ലഭിച്ചു.
കേരള സർക്കാറിന്റെ ഇ -മൊബിലിറ്റി ഉപദേഷ്ടാവും കേന്ദ്ര റെയിൽ വേ മന്ത്രിയുടെ പ്രിൻസിപ്പൽ അഡൈ്വസറുമായ ഡോ, അശോക് ജുൻജുൻ വാലയുടെ അധ്യക്ഷതയിൽ 2017 ഡിസംബർ 16ന് ചേർന്ന ഇ- മൊബിലിറ്റി സ്റ്റേറ്റ് ലെവൽ ടാസ്ക് ഫോഴ്സിന്റെ യോഗത്തിന്റെ മിനുട്ട്സുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇ- മൊബിറ്റി പദ്ധതിക്ക് കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. കേന്ദ്രം അയച്ച കത്തിലും സംസ്ഥാന സർക്കാർ ഇ കാരാറിൽ കക്ഷിയാവരുതെന്ന് സൂചിപ്പിച്ചിരുന്നു. മാത്രമല്ല, കെഎല്ലുമായും ഹെസ്സുമായും മാത്രമേ കരാറിൽ ഒപ്പുവയ്ക്കാവുയെന്ന കാര്യവും നിർദേശിച്ചിരുന്നു.
കരാറിൽ സംസ്ഥാന സർക്കാർ കക്ഷി ചേർന്നിട്ടില്ലെങ്കിൽ കൂടി പ്രത്യക്ഷത്തിൽ സംസ്ഥാന സർക്കാർ കരാറിനു വേണ്ടിയുള്ള ഇടപെടലുകൽ നടത്തിയിട്ടുണ്ട്. ഇ- മൊബിലിറ്റിയുടെ ഉപദേഷ്ടാവ് കൂടിയായ അശോക് ജുൻജുൻ വാല ടാസ്ക് ഫോഴ്സ് മീറ്റിൽ സൂചിപ്പിച്ചതനുസരിച്ച് ലോകത്ത് ചൈനയിൽ മാത്രമാണ് ഇ-ബസ് പൂർണ തോതിൽ പ്രവർത്തിക്കുന്നത്. മറ്റെല്ലാ രാജ്യത്തും ഇതിന്റെ പ്രവർത്തനം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്ന് ഇതു സംബന്ധിച്ച് വ്യക്തമായ മോഡലുകളോ പഠനങ്ങളോ ഒന്നും തന്നെയുണ്ടായിട്ടില്ല. ബാറ്ററിയുടെ വലിപ്പം കാരണം ഇ- ബസുകൾക്ക് ഉയർന്ന വിലയാണ് നൽകേണ്ടി വരുന്നത്.
മാത്രമല്ല, ഇ- ബസിന്റെ ചാർജിംഗ് മറ്റൊരു പ്രധാന ഘടകമാണ്. വൈദ്യുതി വിതരണ കമ്പനികളുടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായേ മതിയാകു എന്ന കാര്യവും ഈ യോഗത്തിൽ ജുൻജുൻവാല പറഞ്ഞിരുന്നു.
Story highlight: The Center has banned the state government in the e-mobility project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here