കൊവിഡ് രോഗി സഞ്ചരിച്ച ബസിലെ കണ്ടക്ടറും യാത്രക്കാരും ക്വാറന്റീനിൽ

കണ്ണൂരിൽ കെഎസ്ആർടിസി ബസ് കണ്ടക്ടറും എട്ട് യാത്രക്കാരും നിരീക്ഷണത്തിൽ. കൊവിഡ് രോഗി സഞ്ചരിച്ച ബസിലുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്.സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേരുണ്ടോയെന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. പാലക്കാട് കൂടല്ലൂരിൽ നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കെഎസ്ആർടിസി ബസ് കണ്ടക്ടറെയും യാത്രക്കാരെയും നിരീക്ഷണത്തിലാക്കിയത്. ഇന്നലെ ബസിൽ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് മുണ്ടേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്.
ജൂൺ 23ന് ചെന്നൈയിൽ നിന്ന് വന്ന ഇയാൾ കൂടല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 30ന് സുഹൃത്തും ഇയാളും കൊവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. ശേഷമാണ് നാട്ടിലേക്ക് പോകാൻ ഇയാൾ തീരുമാനിച്ചത്.
Read Also: പാലക്കാട് കൊവിഡ് രോഗി ക്വാറന്റീനിൽ നിന്ന് മുങ്ങിയ സംഭവത്തിൽ ആശങ്ക; നിരവധി പേരുമായി സമ്പർക്കം
12 ദിവസത്തോളം നിരീക്ഷണത്തിൽ കഴിഞ്ഞ ഇയാൾ സ്രവപശോധനാ ഫലം വരും മുൻപ് സ്വദേശമായ കണ്ണൂരിലേക്ക് പോകാൻ ശ്രമിച്ചു. ബൈക്കിലാണ് നാട്ടിലേക്ക് പുറപ്പെട്ടതെങ്കിലും ശാരീരിക അവശതകൾ കാരണം കോഴിക്കോട് മുതൽ യാത്ര കെഎസ്ആർടിസി ബസിലാക്കി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കോഴിക്കോട് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് കൊയിലാണ്ടിയിൽ എത്തുമ്പോഴാണ് രോഗം സ്ഥിരീകരിച്ച വിവരം അറിഞ്ഞത്. തുടർന്ന് പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ആംബുലൻസിൽ തലശേരിയിലെ ആശുപത്രിയിലെത്തിച്ചു. ബസിൽ അൻപതോളം യാത്രക്കാരുണ്ടായിരുന്നു. ഇതിൽ രോഗിയുമായി സമ്പർക്കമുണ്ടായ വരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
തൃത്താല കൂടല്ലൂരിൽ നിന്ന് പരിശോധന ഫലം വരും മുൻപ് ക്വാറൻ്റീനിൽ നിന്ന് മുങ്ങിയ ഇയാളുടെ റൂട്ട് മാപ്പ് ങ്കീർണമാണ്. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് കെഎസ്ആർടിസി ബസിൽ കയറിയ ഇയാൾ നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു. കൊയിലാണ്ടിയിൽ വച്ച് ആരോഗ്യ പ്രവർത്തകർ ഇടപെട്ടാണ് ഇയാളെ ബസിൽ നിന്നിറക്കി ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 23ന് മധുരെയിൽ നിന്നെത്തിയ 4 പേരടങ്ങുന്ന സംഘത്തിൽ ഉൾപ്പെട്ട യാ ളായിരുന്നു കണ്ണൂർ സ്വദേശി. ഇയാളും തൃത്താല സ്വദേശിയായ ഒരു സുഹൃത്തും കൂടല്ലൂരിലെ ഒരു വീട്ടിലായിരുന്നു ക്വാറൻ്റീനിൽ കഴിഞ്ഞിരുന്നത്. 30 ന് നടത്തിയ സ്രവ പരിശോധനയുടെ ഫലം വന്നത് ഇന്നലെയാണ്. രണ്ട് പേരുടേയും പരിശോധന ഫലം പോസീറ്റിവാണെന്നറിയിക്കാൻ ഫോണിലേക്ക് വിളിച്ചപ്പോഴാണ് കണ്ണൂർ സ്വദേശി ക്വാറൻ്റീൻ ലംഘിച്ച് നാട്ടിലേക്ക് കടന്ന വിവരം പുറത്തറിയുന്നത്. തൃത്താല കൂടല്ലൂരിൽ നിന്ന് ബൈക്കിലാണ് ഇയാൾ കോഴിക്കോട് വരെ യാത്ര ചെയ്തത്. തുടർന്ന് കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ കയറി. കൊയിലാണ്ടിയിൽ എത്തിയപ്പോഴാണ് ആരോഗ്യ പ്രവർത്തകർക്ക് ഇയാളെ തിരിച്ചിറക്കാൻ കഴിഞ്ഞത്. തുടർന്ന് ആംബുലൻസിൽ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സമ്പർക്ക പട്ടിക വലുതാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന സൂചന. കെ എസ് ആർ ടി സി ബസിൽ 50ലധിക 0 ആളുകൾ ഉണ്ടായിരുന്നു. ബൈക്കിൽ കോഴിക്കോട്ടേക്കുള്ള യാത്ര മധ്യേ ആരെങ്കിലുമായി സമ്പർക്കമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ksrtc, qurantine, covid patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here