പാലക്കാട് കൊവിഡ് രോ​ഗി ക്വാറന്റീനിൽ നിന്ന് മുങ്ങിയ സംഭവത്തിൽ ആശങ്ക; നിരവധി പേരുമായി സമ്പർക്കം

ernakulam

പാലക്കാട് ജില്ലയിൽ പരിശോധന ഫലം വരും മുൻപ് കൊവിഡ് പോസിറ്റീവായ ആൾ ക്വാറന്റീനിൽ നിന്ന് മുങ്ങിയ സംഭവം ആശങ്കക്ക് ഇടയാക്കുന്നു. കണ്ണൂർ സ്വദേശിയായ ഇയാൾ തൃത്താല കൂടല്ലൂരിൽ ക്വാറന്റീനിൽ കഴിയവേയാണ് മുങ്ങിയത്.

ബൈക്കിൽ കോഴിക്കോട് വരെ എത്തിയ ഇയാൾ കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ കയറുകയായിരുന്നു. പാലക്കാട് നിന്ന് ആരോഗ്യ പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ വച്ച് ഇയാളെ പിടികൂടി. ഇയാളുടെ സമ്പർക്കപ്പട്ടിക വിപുലമാണ്. ഇയാൾക്കെതിരെ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also: കണ്ണൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു

തൃത്താല മുതൽ കോഴിക്കോട് വരെ സുഹൃത്തിനൊപ്പം യുവാവിന്റെ യാത്ര ബെെക്കിലായിരുന്നു. പിന്നീട് കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാൾ വളരെയധികം പേരുമായി സമ്പർക്കത്തിൽ വന്നതിന് ശേഷമാണ് പിടികൂടാനായത്.

palakkad covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top