മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കനത്ത മഴ

മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കനത്ത മഴ. അടുത്ത 24 മണിക്കൂർ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുംബൈയിലെ തീരദേശ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം.

വെള്ളിയാഴ്ച മുതലാണ് മധ്യപ്രദേശിലും, മഹാരാഷ്ട്രയിലെ മുംബൈ, കൊങ്കൺ മേഖലകളിൽ മഴ ആരംഭിച്ചത്. കനത്ത മഴയെ തുടർന്ന് അന്ധേരി, ചെമ്പൂർ, കുർള, കൂടാതെ മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി. മഴയെ തുടർന്ന് നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മുംബൈ , താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുംബൈയിലെ തീരപ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. ആളുകൾ കടൽത്തീരങ്ങളിലോ ബീച്ചുകളിലോ പോകുന്നത് വിലക്കിയിട്ടുണ്ട്. 15 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം. മധ്യപ്രദേശിലെ ഭോപ്പാൽ , ഇൻഡോർ നഗരങ്ങളിലാണ് കനത്ത മഴ അനുഭവപ്പെട്ടത്.

Story highlight: Heavy rains in Madhya Pradesh and Maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top