Advertisement

കോട്ടയത്ത് ഇന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഉൾപ്പെടെ കൊവിഡ്

July 5, 2020
Google News 1 minute Read
covid

കോട്ടയം ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ എട്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് മാത്രമാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. ആറ് പേർ വീട്ടിലും ഒരാൾ ക്വാറന്റീൻ കേന്ദ്രത്തിലും ഒരാൾ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ച് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതിൽ രണ്ട് പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നിലവിൽ കോട്ടയം ജില്ലക്കാരായ 114 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറൽ ആശുപത്രി-33, കോട്ടയം ജനറൽ ആശുപത്രി-32, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി -29, മുട്ടമ്പലം ഗവൺമെന്റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 18, എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി-1, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

1, 2, 3 ഡൽഹിയിൽ നിന്നും ജൂൺ 29ന് ട്രെയിനിൽ എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശിയും(40) ഭാര്യയും(36) മകളും (മൂന്നര). മൂന്ന് പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എരുമേലി സ്വദേശിയുടെ മാതാപിതാക്കൾക്കും സഹോദരന്റെ ഭാര്യയ്ക്കും ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. മാതാവും സഹോദര ഭാര്യയും കോട്ടയം മെഡിക്കൽ കോളജിലും പിതാവ് തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ്. എല്ലാവരും ഒരേ ട്രെയിനിലാണ് യാത്ര ചെയ്തത്.
4. ഡൽഹിയിൽ നിന്നും ജൂൺ 18ന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(30). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
5. മസ്‌കറ്റിൽ നിന്നും ജൂൺ 23ന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(43). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
6.ഫരീദാബാദിൽ നിന്നും ട്രെയിനിൽ ജൂൺ 20ന് എത്തിയ പായിപ്പാട് സ്വദേശിനി(34). ഫരീദാബാദിൽ ആരോഗ്യ പ്രവർത്തകയായിരുന്ന യുവതി മറ്റ് ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നാണ് സാമ്പിൾ പരിശോധിച്ചത്.
7.ഖത്തറിൽ നിന്ന് ജൂൺ 26ന് എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വെള്ളൂർ സ്വദേശി (30). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
8. ഡൽഹിയിൽ നിന്നും ജൂൺ 30ന് ട്രെയിനിൽ എത്തിയ വാഴപ്പള്ളി സ്വദേശി(39). വാരിശേരിയിലെ ക്വാറന്റീൻ കേന്ദ്രത്തിലായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

രോഗമുക്തരായവർ

1.ഡൽഹിയിൽ നിന്ന് എത്തി ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുവ സ്വദേശി(36)
2. കുവൈറ്റിൽ നിന്ന് എത്തി ജൂൺ 19ന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശി(30)
3. കുവൈറ്റിൽ നിന്ന് എത്തി ജൂൺ 21ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(43)
4. ഹരിയാനയിൽനിന്നെത്തി ജൂൺ 23ന് രോഗം സ്ഥിരീകരിച്ച നീണ്ടൂർ സ്വദേശിനി (35)
5. സൗദി അറേബ്യയിൽ നിന്നെത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂർ സ്വദേശിനി(29)

kottayam, covid today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here