വാഹനമിടിച്ച് യാത്രക്കാരൻ മരിച്ചു; ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് അറസ്റ്റിൽ

kusal mendis arrested

ശ്രീലങ്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുശാൽ മെൻഡിസ് അറസ്റ്റിൽ. താരം ഓടിച്ച വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചതിനെ തുടർന്നാണ് മെൻഡിസ് അറസ്റ്റിലായത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ പനദുരയിലാണ് സംഭവം.

Read Also: ഐപിഎൽ ശ്രീലങ്കയിലോ യുഎഇയിലോ നടത്താൻ സാധ്യത; ബിസിസിഐ

സൈക്കിളിൽ യാത്ര ചെയ്തിരുന്ന 74കാരനാണ് മെൻഡിസിൻ്റെ വാഹനം ഇടിച്ച് മരിച്ചത്. ഞായറാഴ്ച പുലർച്ചയോടെ നടന്ന സംഭവത്തിൽ യാത്രക്കാരൻ തത്ക്ഷണം മരിച്ചു.

ശ്രീലങ്കക്കായി 44 ടെസ്റ്റുകളും 76 ഏകദിനങ്ങളും കളിച്ച മെൻഡിസ് യഥാക്രമം 2995, 2167 റൺസ് നേടി. 25 ടി-20കളിൽ നിന്ന് 473 റൺസാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം.

Story Highlights: Kusal Mendis Arrested Over Car Accident That Killed Cyclist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top