കൊവിഡ് ആശങ്കയിൽ മഹാരാഷ്ട്ര; രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

മഹാരാഷ്ട്ര അതീവ ആശങ്കയിൽ. രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 7074 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. അതിനിടെ പൂനെ മേയർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ആദ്യമായിട്ടാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഏഴായിരം കടക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷം എത്താൻ വെറും 22 ദിവസം മാത്രമാണ് എടുത്തത്. രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര ജർമ്മനിയെ മറികടന്നു. 2,00,064 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രണ്ടായിരത്തിന് മുകളിലാണ് കഴിഞ്ഞ രണ്ടു ദിവസമായി തനൈയിൽ റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകൾ. മുംബൈയിൽ 1,163 പേർക്കും പൂനെയിൽ 1,502 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഔറംഗബാദ്, പാൽഘട്ട്, നാസിക്, റായ്ഗഡ്, ജൽഗോൺ തുടങ്ങിയ ജില്ലകളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. 295 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. 48 മണിക്കൂറിനിടെ 124 മരണവും ഡേത്ത് ഓഡിറ്റിലൂടെ 171 മരണവുമാണ് കണക്കുകളിൽ രേഖപ്പെടുത്തിയത്. 8,671 ആണ് ആകെ മരണസംഖ്യ. സംസ്ഥാനത്തെ മരണനിരക്ക് 4.33 ശതമാനവും രോഗമുക്തിനിരക്ക് 54.02 ശതമാനവുമാണ്. പൂനെയിൽ രോഗ പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മേയർ മുരളീധർ മോഹോലിന് രോഗബാധയേറ്റു. പനിയെ തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Story highlight: Maharashtra out of Covid concern The number of patients has crossed two lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top