കൊവിഡ് നിരീക്ഷണത്തിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു

പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. ഇടക്കുളം പുത്തന്‍വീട്ടില്‍ സിനു ആണ് മരിച്ചത്. 46 വയസായിരുന്നു. ക്യാന്‍സര്‍ രോഗ ബാധിതനായിരുന്നു. ജൂണ്‍ 30ന് അബുദബിയില്‍ നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Read Also : കൊച്ചിയിൽ സമൂഹ വ്യാപനമില്ല; ജാഗ്രത പാലിക്കണമെന്ന് കളക്ടർ

കോട്ടയത്ത് ഇന്ന് രാവിലെ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നായള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. പൂവന്തുരത്ത് സ്വദേശി മധു ജയകുമാര്‍ (50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 27 ന്
ദുബായില്‍ നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Story Highlights Pathanamthitta, covid19, died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top