അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു; മോദിയുടെ സ്വാതന്ത്ര്യ ദിനാശംസയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിൽ ആശംസയറിയിച്ച ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തിനാണ് നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസയറിയിച്ചത്. മോദി – ട്രംപ് സൗഹൃദത്തിന്റെ പ്രതീകമായും ഈ ട്വീറ്റുകൾ മാറി.
മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ പ്രതികരണം. ‘എന്റെ സുഹൃത്തിന് നന്ദി. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു.’ എന്നാണ് ട്രംപ് കുറിച്ചത്.
നരേന്ദ്ര മോദി ട്രംപിനും അമേരിക്കയിലെ ജനങ്ങൾക്കും ആശംസകൾ നേർന്നിരുന്നു. ‘അമേരിക്കൻ പ്രസിഡന്റായ ഡൊണൾഡ് ട്രംപിനും അമേരിക്കൻ ജനതയ്ക്കും എന്റെ 224ാം സ്വാതന്ത്ര്യ ദിനാശംസകൾ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ സ്വാതന്ത്ര്യത്തെ ഞങ്ങൾ വിലമതിക്കുന്നു.’മോദി കുറിച്ചു.
Thank you my friend. America loves India! https://t.co/mlvJ51l8XJ
— Donald J. Trump (@realDonaldTrump) July 4, 2020
ഡൊണൾഡ് ട്രംപും മോദിയും ഭരണത്തിൽ വന്ന നാൾ തൊട്ട് വളരെയധികം സൗഹൃദത്തിലുള്ള രാഷ്ട്രത്തലവന്മാരാണ്. കൊവിഡ് കാലഘട്ടത്തിലും ഇന്ത്യ- ചെെന പ്രശ്നങ്ങളിലും ഇവരുടെ സൗഹൃദം ഇന്ത്യയ്ക്ക് ഗുണം ചെയ്തു. അതുപോലെ തന്നെ ട്രംപ് കുറച്ച് മാസം മുൻപ് ഇന്ത്യയിൽ സന്ദർശനം നടത്തുകയും വിവിധ കരാറുകളിൽ ഒപ്പ് വയ്ക്കുകയും ചെയ്തിരുന്നു.
donald trump, nerendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here