ബോബ് കട്ട് സെങ്കമലം; വൈറലായി ആനയുടെ ചിത്രങ്ങൾ

bob cut sengamalam

ഇന്റർനെറ്റ് ലോകത്ത് വൈറലാണ് സെങ്കമലം എന്ന് പേരുള്ള ആന. പ്രത്യേക തരം ഹെയർ സ്റ്റൈൽ ആണ് സെങ്കമലത്തിന്റെ പ്രത്യേകത. ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് സെങ്കമലത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.

‘ഇവളുടെ പേരാണ് ബോബ് കട്ട് സെങ്കമലം. ഹെയർ സ്റ്റൈലിലെ വ്യത്യസ്ത കൊണ്ട് സെങ്കമലത്തിന് നിരവധി ആരാധകരാണുള്ളത്. തമിഴ്‌നാട് മന്നാർഗുഡി ശ്രീ രാജഗോപാല സ്വാമി അമ്പലത്തിൽ പോയാൽ നിങ്ങൾക്ക് ഇവളെ കാണാം.’ ചിത്രങ്ങൾക്ക് ഒപ്പം സുധ കുറിച്ചു.

Read Also: അവസാനമായി സുശാന്ത് അഭ്രപാളിയിൽ; ദിൽ ബേച്ചാര ട്രെയിലർ പുറത്തിറങ്ങി

2003ൽ കേരളത്തിൽ നിന്നാണ് സെങ്കമലത്തെ ക്ഷേത്രത്തിലെത്തിച്ചത്. ആനയുടെ ഹെയർ സ്റ്റൈലിസ്റ്റ് പാപ്പാനായ എസ് രാജഗോപാലാണ്. മുടിക്ക് വേണ്ട പ്രത്യേക പരിചരണവും നൽകുന്നത് ഇദ്ദേഹമാണ്. നിരവധി പേരാണ് സെങ്കമലത്തെ കാണാനായി ക്ഷേത്രത്തിലെത്തുന്നത്. സെങ്കമലം തനിക്ക് കുഞ്ഞിനെപ്പോലെയാണെന്നും അതിനാൽ ആണ് സെങ്കമലത്തിന് സ്‌പെഷ്യൽ ലുക്ക് നൽകാൻ ആഗ്രഹിച്ചതെന്നും പാപ്പാൻ പറയുന്നു.

സുധാ രാമൻ പങ്കുവച്ച ചിത്രങ്ങൾക്കും നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചത്. സെങ്കമലത്തിന്റെ വിഡിയോകളും ചിത്രങ്ങളും കണ്ടിട്ട് തന്നെ ആയിരക്കണക്കിന് പേർ അമ്പലത്തിലേക്ക് എത്താറുണ്ട്.

bob cut sengamalam, elephant famous for hair style

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top