അവസാനമായി സുശാന്ത് അഭ്രപാളിയിൽ; ദിൽ ബേച്ചാര ട്രെയിലർ പുറത്തിറങ്ങി

അടുത്തിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ അവസാന ചിത്രം ദിൽ ബേച്ചാരയുടെ ട്രെയിലർ പുറത്തിറങ്ങി. ഡിസ്നിപ്ലസ് ഹോട്സ്റ്റാർ വിഐപിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരാണ് ഇതുവരെ ട്രെയിലറിനു ലഭിച്ചത്.
Read Also: ‘സുശാന്ത് സിംഗിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രധാരിയായ ഒരാൾ’; വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ
ക്യാൻസർ ബാധിതരായ രണ്ട് പേരുടെ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. കിസി ബാസു എന്ന നായികാ കഥാപാത്രമായി സഞ്ജന സംഗിയും മാനി എന്ന നായക കഥാപാത്രമായി സുഷാന്ത് സിംഗും ചിത്രത്തിൽ എത്തുന്നു. പ്രണയവും വിരഹവും തമാശയുമൊക്കെ ഇഴ ചേർന്ന മികച്ച ഒരു സിനിമയാവും ഇതെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. ജോൺ ഗ്രീൻ എഴുതിയ ബെസ്റ്റ് സെല്ലർ നോവൽ ‘ദി ഫാൾട്ട് ഇൻ അവർ സ്റ്റാഴ്സ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നോവലിനെ ആധാരമാക്കി നോവലിൻ്റെ അതേ പേരിൽ മുൻപ് ഇറങ്ങിയ ഹോളിവുഡ് സിനിമ വൻ വിജയമായിരുന്നു.
Read Also: സുശാന്ത് സിംഗിന്റെ മരണം: സഞ്ജയ് ലീല ഭൻസാലിനെയും ശേഖർ കപൂറിനെയും ചോദ്യം ചെയ്യും
മുകേഷ് ഛബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ദിൽ ബേച്ചാര. നായിക സഞ്ജന സംഗിയും പുതുമുഖം ആണ്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എ ആർ റഹ്മാൻ ആണ് സംവിധാനം. വരുന്ന 24ന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസാവുക.
Story Highlights: sushant singh rajput movie dil bechara trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here