കൊവിഡ്: കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

covid19; Kozhikode

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഒരേ ഫ്‌ളാറ്റിലെ ആറു പേര്‍ക്ക് ഉള്‍പ്പെടെ പുതുതായി 15 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജനങ്ങള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍ എസ് സാംബശിവറാവു ഉത്തരവിറക്കി. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

ഇന്ന് രോഗം സ്ഥിരീകരിച്ച ആറുപേരും ഒരു ഫ്‌ളാറ്റിലെ താമസക്കാരാണ്. ഇതോടെ ഒരേ ഫ്‌ളാറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്ന് ആയി. തുങ്ങി മരിച്ച വെള്ളയില്‍ സ്വദേശിയില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് അനുമാനം. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറുപേരും, വിദേശത്ത് നിന്നെത്തിയ മൂന്ന് പേരുമാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. അഞ്ച് പേര്‍ രോഗ മുക്തി നേടി. ഇതിനിടെ കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, മിഠായി തെരുവ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. നഗരത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ റാപിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കും.

 

Story Highlights: covid19; regulations tightening in Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top