ഇന്ത്യയിലെ ആദ്യ വെർച്വൽ റിയാലിറ്റിയി ഷോറും ഉദ്ഘാടനം ഇന്ന്; ഫാമിലി വെഡിംഗ് സെന്റർ ഉദ്ഘാടനത്തിന് സാക്ഷിയാകാം ട്വന്റിഫോറിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ

family wedding center virtual inauguration today

കൊവിഡ് കാലത്ത് വെർച്വൽ ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി വെഡിംഗ് സെന്റർ. ഇന്ന് രാവിലെ പത്ത് മണിക്കാണ് ഫാമിലി വെഡിംഗ് സെന്ററിന്റെ കുന്നമംഗലം ഷോറൂം ഉദ്ഘാടനം. ഇന്ത്യയിൽ ആദ്യമായാണ് ഒരു വസ്ത്ര വ്യാപാര സ്ഥാപനം വെർച്വലായി ഉദ്ഘാടനം ചെയ്യുന്നത്. പാണക്കാട് മുനവ്വറലി ഷിഹാബ് തങ്ങളാണ് ഷോറൂം ഉദ്ഘാടനം നിർവഹിക്കുന്നത്.

ട്വന്റിഫോറിന്റെ വെബ്‌സൈറ്റിന്റെയും ഫാമിലി വെഡിംഗ് സെന്ററിന്റെയും ഉൾപ്പെടെ പത്തിലേറെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വെർച്വൽ ഉദ്ഘാടനം നടക്കുക.

ലോക്ക്ഡൗണിന് പിന്നാലെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി പൂർണമായും ഒഴിയാത്തതുകൊണ്ട് തന്നെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങുകളോ പ്രൊഡക്ട് ലോഞ്ചുകളോ നടക്കുന്നില്ല. ഈ അവസരത്തിലാണ് സാങ്കേതിക വിദ്യയെ കൂട്ടിപിടിച്ച് ഫാമിലി വെഡിംഗ് സെന്റർ ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

സർക്കാരിന്റെയും, ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് ഫാമിലി വെഡിംഗ് സെന്റർ കുന്നമംഗലം ഷോറൂം ഡിജിറ്റൽ ലോഞ്ചിനൊരുങ്ങുന്നത്. മറ്റ് സ്ഥാപനങ്ങൾക്കും ഇതിലൂടെ ആത്മവിശ്വാസവും പ്രചോദനവുമേകുകയാണ് ഫാമിലി വെഡിംഗ് സെന്റർ.

Story Highlights- family wedding center virtual inauguration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top