കൊരട്ടിയിൽ കനത്ത മഴയും കാറ്റും; നാശനഷ്ടം

തൃശൂരിലെ കൊരട്ടിയിൽ കനത്ത മഴയും ചുഴലിക്കാറ്റും. വലിയ നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ നാശനഷ്ടം ഉണ്ടായത് വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം എന്നിവിടങ്ങളിലാണ്. ഇന്നലെ രാത്രി 11.30യോടെയായിരുന്നു സംഭവം. അഞ്ച് മിനിറ്റോളം കാറ്റ് ആഞ്ഞടിച്ചു.
വൈദ്യുത പോസ്റ്റുകൾ വീണതിനെ തുടർന്ന് വൈദ്യുത ബന്ധം തകരാറിലായി. റോഡ് സൈഡിലെ മരച്ചില്ലകൾ വീണ് ഗതാഗതത്തിന് തടസം നേരിട്ടു. മരങ്ങൾ കടപുഴകി വീണു. പൊലീസും അഗ്നിശമന സേനയും ചേർന്നാണ് റോഡിലെ തടസങ്ങൾ നീക്കിയത്. വീടുകൾക്ക് മുകളിലെ ഷീറ്റുകൾ വരെ പറന്നുപോയി.
പത്തിലധികം വീടുകള്‍ തകര്‍ന്നു. ചിറങ്ങര ദേശീയ പാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറി കാറ്റിൽ മറിഞ്ഞു. നിരവധി വൻമരങ്ങൾ കട പുഴകുകയും പൊട്ടി വീഴുകയും ചെയ്തു. പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ പറ്റി. രണ്ട് കടകളുടെ മേൽക്കൂര തകർന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
koratti, heavy rain and wind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here