Advertisement

തിരുവനന്തപുരത്ത് ലോക്ക് ഡൗൺ; സർക്കാരിനെ വിമർശിച്ച് ചെന്നിത്തല

July 6, 2020
Google News 1 minute Read
ramesh chennithala

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂക്കിന് താഴെയുള്ള കാര്യങ്ങൾ പോലും ഭദ്രമാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നതിന്റെ തെളിവാണിത്. ജനങ്ങൾക്ക് അസൗകര്യമുണ്ടാകുന്ന രീതിയിൽ പെട്ടെന്നാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധത്തിനായി സർക്കാരിനൊപ്പം നിൽക്കുമെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Read Also: സമ്പര്‍ക്കത്തിലൂടെ കൊവിഡ്; കാസര്‍ഗോഡിന്റെ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരത്ത് സാധനങ്ങൾ വാങ്ങാൻ സാധിക്കാത്ത സ്ഥിതിയായെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയമായ ചേരിതിരിവും ഭിന്നതയും സൃഷ്ടിക്കേണ്ട സാഹചര്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അത് ജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കിയെന്നും ചെന്നിത്തല.

കൊവിഡ് സാഹചര്യത്തിൽ പ്രതിരോധത്തിനായി എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു. രോഗ പ്രതിരോധത്തിന് സർക്കാർ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം ഈ സാഹചര്യത്തിൽ പിന്തുണക്കും. എന്നാൽ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കണം. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ചെന്നിത്തല.

അതേസമയം ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അവശ്യ സർവീസുകൾ മാത്രമേ ലോക്ക് ഡൗൺ പ്രദേശത്ത് അനുവദിക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി. അത്യാവശ്യം ഉള്ള ആളുകൾക്കും മുതിർന്ന പൗരന്മാർക്കും മാത്രം പൊലീസിന്റെ സഹായം തേടാം.

ramesh chennithala, trivandrum, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here