തിരൂരിൽ രണ്ട് പ്രതികൾക്ക് കൊവിഡ്

two convicts confirmed covid tirur

തിരൂരിൽ പൊലീസ് പിടികൂടിയ പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 29ന് പിടികൂടിയ രണ്ട് പ്രതികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ തിരൂർ എസ്‌ഐ ഉൾപ്പടെ 18 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പ്രവേശിച്ചു. രണ്ട് വ്യത്യസ്ഥ കേസുകളിലായിരുന്നു രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇരുവരും ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.

കഴിഞ്ഞ 29ന് മണൽ കടത്തുമായി ബന്ധപ്പെട്ടും ചീറ്റിംഗ് കേസുമായി ബന്ധപ്പെട്ടും പിടികൂടിയ രണ്ട് പ്രതികൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഒരാളെ തിരൂർ തൃപ്രങ്ങോട് ആനപ്പടിയിൽ നിന്നും മറ്റൊരുപ്രതിയെ കാവഞ്ചേരിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികൾ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ച റിപ്പോർട്ട് വരുന്നത്.

ഇതോടെ ഇവരെ വീണ്ടും കണ്ടെത്തി പ്രത്യേക ആംബുലൻസുകളിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Story Highlights- two convicts confirmed covid, tirur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top