Advertisement

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് ഇന്ന് 54 പേർക്ക് കൊവിഡ്

July 7, 2020
Google News 1 minute Read
covid 19 testing

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 54 പേർക്ക്. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തലസ്ഥാനം ഇന്ന് കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം തിരുവനന്തപുരത്ത് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും കെഎസ്ആർടിസി ഉദ്യോഗസ്ഥനും ചുമട്ടു തൊഴിലാളിക്കും ഇന്ന് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം വ്യാപിച്ചവരുടെ വിവരങ്ങൾ ചുവടെ

  • ചാക്ക സ്വദേശി 60 കാരൻ. ടെക്ക്‌നോപാർക്കിൽ സുരക്ഷാ ജീവനക്കാരനാണ്. യാത്രാ പശ്ചാത്തലമില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • വള്ളക്കടവ് സ്വദേശി 70 കാരൻ. നേരത്തെ രോഗം സ്ഥിരീകരിച്ച റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥന്റെ അയൽവാസി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കഠിനംകുളം സ്വദേശി 54 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • ഷാർജയിൽ നിന്നുമെത്തിയ പുല്ലുവിള സ്വദേശി 22 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • പൂന്തുറ സ്വദേശി 50 കാരൻ. ചുമട്ടുതൊഴിലാളിയാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കാക്കാനിക്കര സ്വദേശി 22 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • പരുത്തിക്കുഴി സ്വദേശി 33 കാരൻ. ഓട്ടോഡ്രൈവറാണ്. കുമരിച്ചന്ത, പൂന്തുറ പ്രദേശങ്ങളിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്.
  • പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മത്സ്യവിൽപ്പനക്കാരന്റെ സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുണ്ടായിരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പരുത്തിക്കുഴി സ്വദേശി 54 കാരൻ. പരുത്തിക്കുഴിയിൽ ലോട്ടറി വിൽപ്പന നടത്തിവരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 34 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • പാറശ്ശാല കോഴിവിള സ്വദേശി 63 കാരൻ. ഇന്നലെ രോഗം സ്ഥിരീകരിച്ച പാറശ്ശാല സ്വദേശിനിയുടെ ഭർതൃപിതാവ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • ആര്യനാട് സ്വദേശി 27 കാരൻ. ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • ആര്യനാട് സ്വദേശി 38 കാരൻ. ആര്യനാട് ബേക്കറി നടത്തുന്നു. യാത്രാപശ്ചാത്തലമില്ല.
  • ആര്യനാട്, കുറ്റിച്ചൽ സ്വദേശി 50 കാരൻ. ആര്യനാട് ബസ് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • ആര്യനാട് സ്വദേശിനി 54 കാരി. ആശാ വർക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • ആര്യനാട് സ്വദേശിനി 54 കാരി. ആശാ വർക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • ആര്യനാട് സ്വദേശിനി 31 കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ വെമ്പായം സ്വദേശി 62 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ അരയൂർ സ്വദേശി 60 വയസുകാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • വലിയതുറ സ്വദേശി 54 കാരൻ. എയർപോർട്ട് കാർഗോ സ്റ്റാഫാണ്. യാത്രാപശ്ചാത്തലമില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • തിരുവല്ലം, കട്ടച്ചൽകുഴി സ്വദേശിനി 39 കാരി. പാറശ്ശാല താലൂക്ക് ആശുപത്രി ജീവനക്കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • പൂന്തുറ സ്വദേശി 41 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
  • മണക്കാട് സ്വദേശി 54 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശി 47 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • കിർഗിസ്ഥാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ നെല്ലിമൂട് സ്വദേശി 21 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
  • വള്ളക്കടവ് സ്വദേശിനി 82 കാരി, ചെറുമകൻ 35 കാരൻ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. യാത്രാപശ്ചാത്തലമില്ല.
  • വള്ളക്കടവ് സ്വദേശി 46 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • വള്ളക്കടവ് സ്വദേശിനി 61 കാരി. യാത്രാപശ്ചാത്തലമില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • വള്ളക്കടവ് സ്വദേശി 67 കാരൻ. യാത്രാപശ്ചാത്തലമില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • വള്ളക്കടവ് സ്വദേശി 37 കാരൻ. ഹോർട്ടികോർപ്പ് ജീവനക്കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • വള്ളക്കടവ് സ്വദേശിനി 47 കാരി. നേരത്തെ രോഗം സ്ഥിരീകരിച്ച റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥനിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 51 കാരി. കുമരിച്ചന്തയിൽ മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 46 കാരി. കുമരിച്ചന്തയിൽ നിന്നും പൂജപ്പുരയിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 34 കാരി. കുമരിച്ചന്തയിൽ മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയിൽ നിന്നും കാരയ്ക്കാമണ്ഡപത്തിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശി 43 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശി 10 വസുകാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പന നടത്തുന്ന 35 കാരിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 12 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പന നടത്തുന്ന 35 കാരിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 14 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പന നടത്തുന്ന 35 കാരിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശി രണ്ടുവയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശി 11 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശി 30 കാരൻ. കുമരിച്ചന്തയിൽ നിന്നും ആനയറ കിംസ് ആശുപത്രി പരിസരത്തേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശി 32 കാരൻ. പരുത്തിക്കുഴിയിൽ മൊബൈൽ ഷോപ്പ് നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
  • പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയിൽ നിന്നും കാരയ്ക്കാമണ്ഡപത്തേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 7 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി ഒരുവയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശി 60 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി നാലുവയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി ആറു വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
  • പൂന്തുറ സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Story Highlights covid, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here