സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണം-ഷിബു ബേബി ജോണ്‍

shibu baby john

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് രാജ്യ ചരിത്രത്തില്‍ ആദ്യമെന്ന് ഷിബു ബേബി ജോണ്‍. ഉദ്യോഗസ്ഥനെ മാറ്റിയാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. ശിവശങ്കരന്‍ കേസില്‍ ഇടപെടും മുന്‍പ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഉന്നതന്‍ കേസില്‍ ഇടപെട്ടതായും ഷിബു ബേബി ജോണ്‍ ആരോപിച്ചു.

സ്വപ്ന സുരേഷ് നിരന്തരമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയാറാവണമെന്നും ഷിബു ആവശ്യപ്പെട്ടു.

Story Highlights CCTV footage of CM’s office should be released – Shibu Baby John

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top