രോഗികളുടെ എണ്ണത്തിൽ വർധന; കോഴിക്കോട്ട് നിയന്ത്രണങ്ങൾ കർശനമാക്കും

COVID KERALA

കോഴിക്കോട് നഗരത്തിൽ രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ. നഗരത്തിലെ പ്രധാന മാർക്കറ്റുകളിൽ പൊലീസിന്റെ സഹായത്തോടെ നിയന്ത്രണം തുടരും. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും ലൈസൻസ് ഉൾപ്പടെ റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് കോഴിക്കോട് ജില്ലയിൽ 15 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഒരു വയനാട് സ്വദേശി ഉൾപ്പെടെ 6 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച 15 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ 134 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്.

Read Also : ജീവനക്കാരന് കൊവിഡ്; ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു

അതേസമയം സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്നുള്ള 63 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 54 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 21 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും, കോട്ടയം, വയനാട് ജില്ലകളിൽ നിന്നുള്ള മൂന്ന് പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights covid, kozhikkode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top