ജീവനക്കാരന് കൊവിഡ്; ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഡിപ്പോ അണുവിമുക്തമാക്കിയ ശേഷമാണ് തുറക്കുക.

ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു ബന്ധു വിദേശത്ത് നിന്നുവന്നിരുന്നു. അവരുടെ അടുത്തേക്ക് പോയില്ലെങ്കിലും അവർ കൊണ്ടുവന്ന ബാഗുകൾ എത്തിച്ചത് ഇദ്ദേഹമായിരുന്നു.

Read Also : ബിഷപ്പ് ഫ്രാങ്കോയ്ക്ക് തിരിച്ചടി; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി

ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. ഇന്ന് സർവീസ് നടത്തിയ മുഴുവൻ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയവരോട് ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാൻ നിർദേശിച്ചിട്ടുണ്ട്.

Story Highlights Coronavirus , KSRTC dippo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top