ബിഷപ്പ് ഫ്രാങ്കോയ്ക്ക് തിരിച്ചടി; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാമെന്ന് വ്യക്തമാക്കിയ കോടതി വിചാരണ നടത്താൻ തക്ക തെളിവുണ്ടെന്നും നിരീക്ഷിച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് നേരിട്ടത്. കേസിൽ കുറ്റവിമുക്തനാക്കണമെന്ന ബിഷപ്പിന്റെ ആവശ്യം തള്ളിയ കോടതി വിചാരണ തുടരാമെന്ന് വ്യക്തമാക്കി. കേസിൽ വിചാരണ നടത്താൻ തക്ക തെളിവുണ്ട്. വിടുതൽ വേണമെന്ന ഫ്രാങ്കോയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടാണ് ഫ്രാങ്കോ ഹർജി നൽകിയത്.

Read Also : പുറത്താക്കലിന് പിന്നാലെ അവധിക്ക് അപേക്ഷ നൽകി ശിവശങ്കർ; സ്വർണക്കടത്തിൽ പങ്ക് അന്വേഷിക്കും

സമാന ആവശ്യമുന്നയിച്ച് നൽകിയ ഹർജി മാർച്ച് 16 ന് കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പുനഃപരിശോധന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷി മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കേസിൽ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹർജിക്കാരൻറെ വാദം. പ്രഥമദൃഷ്ട്യാ പീഡന കേസ് നിലനിൽക്കുന്നുണ്ടെന്നും നടപടികൾ വൈകിക്കാനുള്ള ശ്രമമാണ് ഫ്രാങ്കോ നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

Story Highlights Franco mulakkal , High court of kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top