എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് നടപടി. സർക്കാർ പുതിയ സെക്രട്ടറിയെ നിയമിച്ചു. എം മുഹമ്മദ് വൈ സഫറുള്ളയ്ക്കാണ് പുതിയ ചുമതല.
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണത്തെ തുടർന്നാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇന്ന് രാവിലെയായിരുന്നു നടപടി. ഇതിന് പിന്നാലെ ശിവശങ്കർ ആറ് മാസത്തെ അവധിക്ക് അപേക്ഷ നൽകി. മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി.
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണ് ഐടി സെക്രട്ടറി എം ശിവശങ്കർ പുലർത്തിയിരുന്നത്. സ്വപ്നയുടെ താമസ സ്ഥലത്ത് ഐടി സെക്രട്ടറി പല തവണ എത്തിയിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായുള്ള ഐടി സെക്രട്ടറിയുടെ ബന്ധം സർക്കാരിന്റെ മുഖച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാർ നടപടി. സ്പ്രിംക്‌ളർ വിവാദത്തിലും ഐടി സെക്രട്ടറി ആരോപണവിധേയനായിരുന്നു.
Read Also : പുറത്താക്കലിന് പിന്നാലെ അവധിക്ക് അപേക്ഷ നൽകി ശിവശങ്കർ; സ്വർണക്കടത്തിൽ പങ്ക് അന്വേഷിക്കും
Story Highlights – M Shivasankar , Gold smuggling , Swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here