Advertisement

ധോണി മികച്ച ഫിനിഷറല്ല, മികച്ച താരം തന്നെയാണ്; മായങ്ക് അഗർവാളിനെ തിരുത്തി സൗരവ് ഗാംഗുലി: വീഡിയോ

July 7, 2020
Google News 2 minutes Read
sourav ganguly ms dhoni

ധോണി മികച്ച ഫിനിഷറാണെന്ന ഇന്ത്യൻ താരം മായങ്ക് അഗർവാളിൻ്റെ പ്രസ്താവന തിരുത്തി ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. മികച്ച ഫിനിഷർ മാത്രമായി അദ്ദേഹത്തെ ഒതുക്കരുതെന്നും അദ്ദേഹമൊരു മികച്ച കളിക്കാരനാണെന്നുമാണ് ഗാംഗുലി പറഞ്ഞത്. ഇരുവരും തമ്മിൽ നടത്തിയ ലൈവ് ചാറ്റിലായിരുന്നു സംഭവം.

Read Also : ധോണി അടുത്ത 10 വർഷം കൂടി ക്രിക്കറ്റ് കളിക്കും; അത് മറ്റു പലർക്കും ഭീഷണിയാണ്: മൈക്ക് ഹസി

“ധോണി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന് ഞാൻ പറയും. വെറും ഫിനിഷർ മാത്രമല്ല. അദ്ദേഹം ലോവർ ഓർഡറിൽ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിനെപ്പറ്റിയാണ് പലരും പറയുന്നത്. ഞാൻ ക്യാപ്റ്റൻ ആയിരുന്നപ്പോൾ അദ്ദേഹം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് പാകിസ്താനെതിരെ 148 അടിച്ചു. അദ്ദേഹം ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹം ആക്രമണകാരിയായ ബാറ്റ്സ്മാനാണ്. മികച്ച താരങ്ങൾക്ക് സമ്മർദ്ദ ഘട്ടത്തിലും ബൗണ്ടറികൾ സ്കോർ ചെയ്യാൻ കഴിയും. എംഎസ് ധോണിക്ക് ആ കഴിവുണ്ട്”- ഗാംഗുലി പറഞ്ഞു.

Read Also : സച്ചിനോ ധോണിയോ കോലിയോ അല്ല; നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായി രവീന്ദ്ര ജഡേജ

കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റിൽ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് അതിനു ശേഷം ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു. അതേ സമയം, ഐപിഎല്ലിലെ പ്രകടനം പരിഗണിച്ച് ധോണിയെ ടി-20 ടീമിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു.

Story Highlights sourav ganguly about ms dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here