Advertisement

ധോണി അടുത്ത 10 വർഷം കൂടി ക്രിക്കറ്റ് കളിക്കും; അത് മറ്റു പലർക്കും ഭീഷണിയാണ്: മൈക്ക് ഹസി

July 1, 2020
Google News 2 minutes Read
Michael Hussey about ms dhoni

എംഎസ് ധോണി 10 വർഷം കൂടി ക്രിക്കറ്റ് കളിക്കുമെന്ന് മുൻ ഓസീസ് താരം മൈക്കൽ ഹസി. ധോണി ടീമിലുള്ളത് മറ്റ് പലർക്കും ഭീഷണിയാണെന്നും ഹസി പറഞ്ഞു. സോണി ടെന്നിലെ ഒരു ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം കൂടിയായ മൈക്കൽ ഹസി.

Read Also: സച്ചിനോ ധോണിയോ കോലിയോ അല്ല; നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമായി രവീന്ദ്ര ജഡേജ

“ഇന്ത്യയുടെ ഏറ്റവും വിജയശ്രീലാളിതനായ ക്യാപ്റ്റനാണ് എംഎസ് ധോണി. അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുന്ന വിരാട് കോലിയെ ഞാൻ അഭിനന്ദിക്കുന്നു. ചിലപ്പോൾ, ധോണി ടീമിലുള്ളത് മറ്റുള്ളവർക്ക് ഭീഷണിയായേക്കാം. പക്ഷേ, ധോണി ടീമിൽ വേണമെന്ന് വിരാട് കോലി നിർബന്ധം പിടിക്കുന്നു. ഈ വ്യക്തിയെ എനിക്ക് വേണം. എന്നെ ഒരു മികച്ച ക്യാപ്റ്റൻ ആക്കാനും ഇന്ത്യയെ ഒരു മികച്ച ടീം ആക്കാനും അദ്ദേഹം ഉണ്ടാവണമെന്ന് കോലി വാശി പിടിക്കുന്നു.”- ഹസി പറഞ്ഞു.

കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് അതിനു ശേഷം ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു. അതേ സമയം, ഐപിഎല്ലിലെ പ്രകടനം പരിഗണിച്ച് ധോണിയെ ടി-20 ടീമിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുമെന്ന് പരിശീലകൻ രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു.

Read Also: ഞാൻ നന്നായി കളിക്കാത്തതാണ് കാരണം; ധോണി കരിയർ തകർത്തിട്ടില്ലെന്ന് പാർത്ഥിവ് പട്ടേൽ

അതേ സമയം, താൻ ഇന്ത്യൻ ടീമിൻ്റെ മുഖ്യ സെലക്ടർ ആയിരുന്നെങ്കിൽ എംഎസ് ധോണി ടീമിൽ ഉണ്ടാവുമായിരുന്നു എന്ന് മുൻ മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് പറഞ്ഞിരുന്നു. ടി-20 ലോകകപ്പ് ട്രെയിനിംഗ് ക്യാമ്പുണ്ടെങ്കിൽ ഉറപ്പായും ധോണി ക്യാമ്പിൽ ഉണ്ടാവണമെന്നും പ്രസാദ് പറഞ്ഞു.

Story Highlights: Michael Hussey about ms dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here