Advertisement

മുന്നൂറ് കടന്ന് കൊവിഡ് ബാധിതർ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 301 പേർക്ക്

July 8, 2020
Google News 1 minute Read
COROnavirus

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേർക്ക്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 64 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 46 പേർക്കും, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 25 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 17 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 16 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സൗദി അറേബ്യ 34, യു.എ.ഇ. 24, കുവൈറ്റ് 19, ഖത്തർ 13, ഒമാൻ 6, ബഹറിൻ 2, കസാക്കിസ്ഥാൻ 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക 25, തമിഴ്‌നാട് 21, പശ്ചിമ ബംഗാൾ 16, മഹാരാഷ്ട്ര 12, ഡൽഹി 11, തെലുങ്കാന 3, ഗുജറാത്ത് 3, ഛത്തീസ്ഗഡ് 2, അസാം 1, ജമ്മു കാശ്മീർ 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

90 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേർക്കും, എറണാകുളം ജില്ലയിലെ 9 പേർക്കും, മലപ്പുറം ജില്ലയിലെ 7 പേർക്കും, കോഴിക്കോട് ജില്ലയിലെ 5 പേർക്കും, ആലപ്പുഴ ജില്ലയിലെ 3 പേർക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേർക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂർ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂർ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇൻഡോ ടിബറ്റൻ ബോർഡർ പൈാലീസിനും രോഗം ബാധിച്ചു.

കൂടാതെ ദുബായിൽ നിന്ന് കേരളത്തിലെത്തി മരണപ്പെട്ട കൊല്ലം സ്വദേശിയായ മനോജ് (24) ഐസിഎംആർ ലാബിലെ (എൻ ഐ വി ആലപ്പുഴ) തുടർ പരിശോധന ഫലം കൊവിഡ്19 നെഗറ്റീവ് ആണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 23 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 16 പേരുടേയും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേരുടെയും (കണ്ണൂർ 1), തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 11 പേരുടെ വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് (മലപ്പുറം 1), കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 6 പേരുടെയും (പത്തനംതിട്ട 1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3561 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,409 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 3137 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 421 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,250 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,96,183 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4754 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 65,101 സാമ്പിളുകൾ ശേഖരിച്ചതിൽ 60,898 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), കാരോട് (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 14, 15, 16), കണ്ണൂർ ജില്ലയിലെ വേങ്ങാട് (5), കാങ്കോൽ ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂർണിക്കര (7), വയനാട് ജില്ലയിലെ കൽപ്പറ്റ മുൻസിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതൽ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷൻ വരെയുള്ള ഇരുവശത്തേയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട ജില്ലയിലെ റാന്നി (1, 2), ആലപ്പുഴ ജില്ലയിലെ പത്തിയൂർ (12), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

4 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുൻസിപ്പാലിറ്റി (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 31), പുൽപ്പറ്റ (7), കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം (6, 7, 9), കോട്ടയം ജില്ലയിലെ കോട്ടയം മുൻസിപ്പാലിറ്റി (36, 43) എന്നിവയെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 169 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

Story Highlights Coronavirus , kerala ,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here