ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തിരുവനന്തപുരത്ത്; 64 ൽ 60 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധ തിരുവനന്തപുരത്ത്. ജില്ലയിൽ ഇന്ന് 64 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 301 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്തിന് പിന്നിൽ മലപ്പുറമാണ്. ജില്ലയിൽ ഇന്ന് 46 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 25 പേർക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേർക്കും രോഗം കണ്ടെത്തി.
ആലപ്പുഴയിൽ 18 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 17 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 16 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 4 പേർക്കും ഇന്ന് രോഗം കണ്ടെത്തി.
Read Also : മുന്നൂറ് കടന്ന് കൊവിഡ് ബാധിതർ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 301 പേർക്ക്
അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 23 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 16 പേരുടേയും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേരുടെയും (കണ്ണൂർ 1), തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 11 പേരുടെ വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് (മലപ്പുറം 1), കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 6 പേരുടെയും (പത്തനംതിട്ട 1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3561 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
Story Highlights – Covid 19 , Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here