മോശം കാലാവസ്ഥ; ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ ടോസ് വൈകുന്നു

മോശം കാലാവസ്ഥയെ തുടർന്ന് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ടോസ് വൈകുന്നു. കൊവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ മത്സരം ഇന്ത്യൻ സമയം 3.30നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന മോശം കാലാവസ്ഥ തിരിച്ചടിയായിരിക്കുകയാണ്. സതാംപ്ടൺ സ്റ്റേഡിയത്തിലെ പിച്ച് ഇപ്പോഴും മൂടിയിട്ടിരിക്കുകയാണ്. ഇപ്പോൾ മഴയില്ലെങ്കിലും ഏത് സമയവും മഴ പെയ്യാവുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.
Read Also : കൊവിഡ് ഇടവേളക്ക് ശേഷമുള്ള ക്രിക്കറ്റ്; ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പരക്ക് നാളെ തുടക്കം
ആളില്ലാത്ത സ്റ്റേഡിയത്തിൽ നടത്തുന്ന മത്സരങ്ങൾ കളിക്കാർക്ക് വിരസമാവാതിരിക്കാൻ കാണികളുടെ റെക്കോർഡഡ് ആരവവും പാട്ടും കേൾപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കൊറോണ ഇടവേളക്ക് ശേഷം ശൂന്യമായ സ്റ്റേഡിയങ്ങളിൽ പുനരാരംഭിച്ച ഫുട്ബോൾ മത്സരങ്ങളിൽ പരീക്ഷിച്ച അതേ ആശയമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും പരീക്ഷിക്കാനൊരുങ്ങുന്നത്. ഇതിന് താരങ്ങൾ സമ്മതം മൂളിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടിൻ്റെ അഭാവത്തിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ട് സംഘത്തെ നയിക്കുക. തനിക്ക് കുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് ജോ റൂട്ട് ആദ്യ റ്റെസ്റ്റിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചത്. പേസർ സ്റ്റുവർട്ട് ബ്രോഡും ടീമിൽ ഉണ്ടായേക്കില്ലെന്ന് സൂചനയുണ്ട്.
Read Also : ബെൻ സ്റ്റോക്സ് നായകൻ; വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു
ആകെ മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. നാളെ ആദ്യ ടെസ്റ്റ് നടക്കുമ്പോൾ ഈ മാസം 16, 24 എന്നീ തിയതികൾ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കൂടി നടക്കും. നാളത്തെ മത്സരം സതാംപ്ടണിലും രണ്ടും മൂന്നും മത്സരങ്ങൾ മാഞ്ചസ്റ്ററിലുമാണ് നടത്തുക.
Story Highlights – England vs west indies toss delayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here