ചൈനീസ് സംഭാവനയെന്ന് ആരോപണം; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

congress

രാജീവ് ഗാന്ധിയുടെ പേരിലുള്ളതടക്കം മൂന്ന് ട്രെസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണം ഏകോപിപ്പിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ (ആര്‍ജിഎഫ്), രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയില്‍ ട്രസ്റ്റ് എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിനായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഇന്‍കം ടാക്സ്റ്റ് ആക്ട്, എഫ്‌സിആര്‍എ എന്നിവയുടെ അന്വേഷണം ഏകോപിപ്പിക്കാനാണ് കമ്മിറ്റിയെ രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലുള്ള ചൈനീസ് എംബസി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കുന്നുവെന്ന് ബിജെപി കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. ആര്‍ജിഎഫ് ഫൗണ്ടേഷന്റെ 2005-2006 കാലഘട്ടത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് അടക്കം ബിജെപി സോഷ്യല്‍ മീഡിയാ ടീം പുറത്തുവിട്ടിരുന്നു. ചൈനീസ് എംബസിയുടെ സംഭാവനയുടെ വിവരങ്ങള്‍ അടങ്ങുന്ന കണക്കുകളാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് അന്വേഷണം ഏകോപിപ്പിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കാകും കമ്മിറ്റിയുടെ ചുമതല. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയാണ് ആര്‍ജിഎഫിന്റെ ചെയര്‍പേഴ്‌സണ്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, പി ചിദംബരം, പ്രിയങ്കാ ഗാന്ധി എന്നിവരാണ് മറ്റ് ബോര്‍ഡ് അംഗങ്ങള്‍.

Story Highlights MHA forms panel to probe the Gandhi family trusts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top