പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 10 ന് പുറത്തിറങ്ങും

പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 10 ന് പുറത്തിറക്കും. ചിത്രത്തിന്റെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെയാണ് റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. പ്രഭാസിന്റെ ഇരുപതാം ചിത്രം കൂടിയാണ് പുറത്തിറങ്ങാനൊരുങ്ങുന്നത്.
രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത് പൂജ ഹെഗ്ഡെയാണ്. യുവി ക്രിയേഷന്‌സും ഗോപി കൃഷ്ണ മൂവീസം ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത് ഇതിനു പുറമേ മറ്റ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്യുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.
Story Highlights – The first look Poster, of the latest, movie Prabhas, will be released on July 10
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here