Advertisement

തിരുവനന്തപുരത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ

July 8, 2020
Google News 2 minutes Read
trivandrum more health workers in quarantine

തിരുവനന്തപുരത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ. ഒൻപത് ഡോക്ടർമാരും എട്ട് നഴ്‌സുമാരുമടക്കമുള്ള 21 ജിവനക്കാരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി ഒപികളുടെ പ്രവർത്തനം നിർത്തിവച്ചു. ഐപി അഡ്മിഷനുകളും നിർത്തിയിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് കൂടുതൽ പൊസിറ്റീവ് കേസുകൾ ആശുപത്രിയിൽ എത്തിയിരുന്നു. ജൂൺ ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ വാർഡിൽ കിടന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണങ്ങളോടെ ഏഴ് പേർ എത്തിയതിൽ അഞ്ച് പേരുടെ ഫലം പോസിറ്റീവായിരുന്നു. എന്നാൽ പൊസിറ്റീവ് കേസുകൾ ജില്ലാ ഭരണകൂടം അറിയിക്കാത്തത് ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. പൊസിറ്റീവ് കേസുകൾ അറിയിക്കുന്നില്ലെന്ന് അധികൃതർ ഡിഎച്ച്എസിന് പരാതി നൽകിയിട്ടുണ്ട്.

Read Also : കൊവിഡ് വ്യാപനത്തിന്റെ ആശങ്ക ഒഴിയാതെ തിരുവനന്തപുരം നഗരം

നെടുമങ്ങാട് പനവൂർ പിആർ ആശുപത്രിയും അടച്ചിട്ടുണ്ട്. ആര്യനാട് ആശുപത്രിയിലെ കൊവിഡ് റിപ്പോർട്ട് ചെയ്ത ഡോക്ടർ ജൂൺ 30ന് ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. ആര്യനാട് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിലാണ്.

Story Highlights trivandrum more health workers in quarantine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here