Advertisement

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങി

July 8, 2020
Google News 1 minute Read
US withdrew from WHO

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി പിന്‍വാങ്ങാന്‍ തീരുമാനിച്ചു.
പിന്‍വാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. പിന്‍വാങ്ങല്‍ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരുമെന്നാണ് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച മുതല്‍ പിന്‍വാങ്ങല്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read Also : കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞർ; ലോകാരോഗ്യ സംഘടനയോട് നിർദേശങ്ങൾ പരിഷ്‌കരിക്കാൻ നിർദേശം

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങിയതായുള്ള അറിയിപ്പ് കോണ്‍ഗ്രസിന് ലഭിച്ചതായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ആയ ബോബ് മെനന്‍ഡസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് നല്‍കി വരുന്ന സാമ്പത്തികസഹായം മെയ് മാസത്തില്‍ മരവിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം അമേരിക്കയില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമാവുകയാണ്. ഇതുവരെ 3,097,084 പേര്‍ക്കാണ് അമേരിക്കയില്‍ ആകെ റിര്‍പ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍. 1,33,972 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെയാണ് ലോകാരോഗ്യസംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഇതിനോടകം തന്നെ മരണസംഖ്യ 1,30,800 കവിഞ്ഞു.

Story Highlights US withdrew from WHO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here