യുഎസ്ബി ഉപയോഗിക്കുമ്പോള്‍; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പ്

കംപ്യൂട്ടറും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തമ്മില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനായാണ് നാം യുഎസ്ബി (യൂണിവേഴ്‌സല്‍ സീരിയല്‍ ബസ്) ഉപയോഗിക്കുന്നത്. യുഎസ്ബി ഡിവൈസുകള്‍ വഴിയായി മാല്‍വെയറുകള്‍ ഡേറ്റ തട്ടിയെടുക്കാനുള്ള സാധ്യത ഏറെയാണ്. പല കംപ്യൂട്ടറുകളില്‍ യുഎസ്ബി ഡിവൈസുകള്‍ ഉപയോഗിച്ചേക്കാം എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. പെന്‍ഡ്രൈവ് അടക്കമുള്ള സ്റ്റോറേജ് ഡിവൈസുകളും അപകടകാരികളാണ്.
സുരക്ഷയെക്കുറിച്ച് അധികം ശ്രദ്ധിക്കാതെയാകാം ഇങ്ങനെ വിവിധ ഉപകരണങ്ങളില്‍ യുഎസ്ബി നാം ഉപയോഗിച്ചിട്ടുണ്ടാവുക. അതിനാല്‍ തന്നെ ഡേറ്റാ ചോര്‍ച്ചയ്ക്കും മാല്‍വെയറുകള്‍ കടന്നുകയറുന്നതിനും ഇത് കാരണമായേക്കും. അതിനാല്‍ യുഎസ്ബി ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- നിങ്ങളുടെ ഡിവൈസ് പാസ് വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കണം.
- യുഎസ്ബി ഡിവൈസ് കണക്ട് ചെയ്യുന്നതിന് മുന്‍പ് ആന്റിവൈറസ് പരിശോധന നടത്തുക
- ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌സ് അടക്കമുള്ള വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ഫയലുകള്‍ ആയി സൂക്ഷിക്കണം.
- യുഎസ്ബി സെക്യൂരിറ്റി പ്രൊഡക്റ്റുകള്‍ ഉപയോഗിക്കണം.
- പരിചയമില്ലാത്ത ആളുകള്‍ നല്‍കുന്ന പ്രൊമോഷണല്‍ യുഎസ്ബി ഡിവൈസുകള്‍ ഉപയോഗിക്കരുത്.
- ബാങ്ക് ഡീറ്റെയില്‍സ്, പാസ് വേര്‍ഡുകള്‍ എന്നിവ ഒരിക്കലം യുഎസ്ബി ഡിവൈസില്‍ സൂക്ഷിക്കരുത്.
- മാല്‍വെയര്‍ ഉണ്ടെന്ന് ബോധ്യമായിട്ടുള്ള ഡിവൈസുകളില്‍ യുഎസ്ബി കണക്ട് ചെയ്യാതിരിക്കുക.
Story Highlights – USB device, SBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here