Advertisement

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുണ്ട്, എന്നാൽ സ്ഥിരീകരിച്ചിട്ടില്ല : ലോകാരോഗ്യ സംഘടന

July 8, 2020
Google News 2 minutes Read
WHO says evidence emerging of airborne corona virus spread

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ നിലവിൽ ഇത് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ അധികൃതർ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ കൊറോണ വൈറസിന് സാധിക്കുമെന്നും അതുകൊണ്ടുതന്നെ വായുവിലൂടെ രോഗം പകരുമെന്നും കാണിച്ച് 32 രാജ്യത്തെ 239 ശാസ്ത്രജ്ഞർ ചേർന്ന് ലോകാരോഗ്യ സംഘടനയ്ക്ക് കത്തയക്കുന്നത്. ‘പൊതുയിടങ്ങളിൽ, പ്രത്യേകിച്ച് കൂട്ടംകൂടിയ, അടഞ്ഞ് കിടക്കുന്ന, വായുസഞ്ചാരം തീരെ കുറഞ്ഞ സ്ഥലങ്ങളിൽ കൊറോണ വൈറസ് വായുവിലൂടെ പടരാണ് സാധ്യതയുണ്ടെന്ന് ഡബ്ല്യയുഎച്ച്ഒയുടെ ഇൻഫക്ഷൻ പ്രവിൻഷൻ കണ്ട്രോൾ ടെക്ക്‌നിക്കൽ ലീഡ് ബെനെഡേറ്റ അലഗ്രാൻസി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ വാദം സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

Read Also : കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞർ; ലോകാരോഗ്യ സംഘടനയോട് നിർദേശങ്ങൾ പരിഷ്‌കരിക്കാൻ നിർദേശം

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന രോഗമാണ് കൊവിഡെന്നാണ് ലോകാരോഗ്യ സംഘടന ആദ്യം പറഞ്ഞത്. വായിൽ നിന്നും മൂക്കിൽ നിന്നും തെറിക്കുന്ന സ്രവത്തിൽ നിന്നാണ് കൊവിഡ് പകരുന്നതെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഇതിന് പുറമെ നിലവിൽ വായുവിലൂടെയും രോഗം പകരുമെന്ന് വാദിക്കുകയാണ് ശാസ്ത്രജ്ഞർ.

Story Highlights WHO says evidence emerging of airborne corona virus spread

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here