മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധമില്ല; പ്രതിപക്ഷത്തിന്റെ ശ്രമം പുകമറ സൃഷ്ടിക്കാനെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വസ്തുതകൾ എത്രയും വേഗത്തിൽ പുറത്തുകൊണ്ടുവരണമെന്നും വിജയരാഘവൻ തൃശൂരിൽ പറഞ്ഞു.
ആരോപണങ്ങളുന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് സംഭവവുമായി ബന്ധമില്ല. ആരോപണ വിധേയയുമായി സൗഹൃദം ഉള്ളതുകൊണ്ടാണ് ശിവശങ്കറിനെ പുറത്താക്കിയതെന്നും വിജയരാഘവൻ പറഞ്ഞു.
ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ആണെന്ന ആരോപണവും പുറത്തുവന്നു. ആരോപണങ്ങൾ തള്ളി സ്വപ്‌ന സുരേഷ് രംഗത്തെത്തിയിട്ടുണ്ട്.
Story Highlights – Gold smuggling, A vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here