Advertisement

ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

July 9, 2020
Google News 3 minutes Read
admission

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയോ സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ നല്‍കാം. പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 24 ആണ്.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) 24 ന് വൈകിട്ട് 3.00 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

സിബിഎസ്‌സി/ഐസിഎസ്‌സി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രസ്തുത തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭിക്കും.

ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ സംസ്ഥാനത്ത് ചേര്‍ത്തല (ആലപ്പുഴ-0478 2552828), പുതുപ്പള്ളി (കോട്ടയം – 04812351485), കലൂര്‍ (എറണാകുളം-0484 2347132), മുട്ടട (തിരുവനന്തപുരം-0471 2543888), അടൂര്‍ (പത്തനംതിട്ട 04734224078), മല്ലപ്പള്ളി (പത്തനംതിട്ട-0469 2680574) എന്നിവിടങ്ങളിലുള്‍പ്പടെ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ നിലവിലുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐഎച്ച്ആര്‍ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് email: ihrd.itd@gmail.com

Story Highlights Admission, IHRD Technical Higher Secondary School Plus One Classes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here