ബിജെപി നേതാവ് വസീം ബാരിയെ തീവ്രവാദികൾ കൊലപ്പെടുത്തി

BJP Leader Shot Dead By Terrorists

ജമ്മു കശ്മീരിൽ ബിജെപി നേതാവ് വസീം ബാരി കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് പ്രദേശത്തെ ബിജെപി നേതാവ് ഷെയ്ഖ് വസീമും പിതാവുംസഹോദരനും കൊല്ലപ്പെടുന്നത്.

വസീമും കുടുംബവും ഒരു കടയുടെ പുറത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പൊലീസ് സ്റ്റേഷനടുത്തുള്ള കടയിലായിരുന്നു ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ വസീമിനെയും പിതാവ് ബഷീർ അഹ്മദിനെയും സഹോദരൻ ഉമർ ബഷീറിനെയും ബന്ദിപ്പോരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രധാനമന്ത്രി സംഭവത്തിൽ അനുശോചനം രേഖപ്പെടപത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു.

വസീമിന്റെ സുരക്ഷയ്ക്കായി എട്ട് പേരടങ്ങുന്ന സുരക്ഷാ സേനയെ നിയോഗിച്ചിരുന്നതാണ്. എന്നാൽ ആക്രമണം നടക്കുമ്പോൾ സുരക്ഷാ സേനാംഗങ്ങളാരും തന്നെ ഒപ്പമുണ്ടായിരുന്നില്ല. കൃത്യവിലോപത്തിന് സുരക്ഷാംഗങ്ങൾ നടപടി നേരിടുകയാണെന്നാണ് റിപ്പോർട്ട്.

Story Highlights BJP Leader Shot Dead By Terrorists

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top