മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന കേന്ദ്രമായി മാറി: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന കേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതികളും നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അഗ്‌നിപര്‍വതത്തിനു മുകളില്‍ നില്‍ക്കുന്നത് സംസ്ഥാനമല്ല ഈ സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതി തുറന്നുപറഞ്ഞപ്പോള്‍ പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights CM’s office, smuggling, Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top