രാജ്യം ആശങ്കയിൽ; ഉത്തർപ്രദേശിൽ കൊവിഡ് കേസുകളുടെ എണ്ണം 30,000 കടന്നു

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലഞ്ഞ് രാജ്യം. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. കർണാടകയിൽ 24 മണിക്കൂറിനിടെ 54 പേർ മരിച്ചു. ഉത്തർപ്രദേശിൽ കൊവിഡ് ബാധിതർ 30,000 കടന്നു. അസമിൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ സുഷ്മിത ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിലെ കണ്ടെന്റ്‌മെന്റ് സോണുകളിൽ ഇന്ന് വൈകിട്ട് അഞ്ച് മുതൽ ഏഴ് ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടിൽ 64 മരണവും 3756 കേസുകളുമാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകൾ 122,350ഉം മരണം 1700ഉം ആയി. ചെന്നൈയിൽ മാത്രം 72,500 കൊവിഡ് കേസുകൾ. ഡൽഹിയിൽ 48 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3213 ആയി. 2033 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 104,864 ആയി. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 783 പുതിയ കേസുകളും 16 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 38,419ഉം മരണം 1995ഉം ആയി ഉയർന്നു. ഉത്തർപ്രദേശിൽ ഇതുവരെ 845 പേർ മരിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ശുചീകരണ ക്യാമ്പയിൻ നടത്താൻ യുപി സർക്കാർ തീരുമാനിച്ചു. ബിഹാറിലെ പട്‌നയിൽ നാളെ മുതൽ പതിനാറാം തീയതി വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കർണാടകയിൽ 2062ഉം തെലങ്കാനയിൽ 1924ഉം പശ്ചിമ ബംഗാളിൽ 986ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights covid, national

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top