Advertisement

മലപ്പുറത്ത് 23 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; പൊന്നാനിയിൽ കർശന നിയന്ത്രണം

July 9, 2020
2 minutes Read
covid malappuram

മലപ്പുറം ജില്ലയിൽ 55 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗവ്യാപന ഭീതി നിലനിൽക്കുന്ന പൊന്നാനി നഗരസഭയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണം ഏർപ്പെടുത്തി.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 23 പേരിൽ 21 പേർക്കും പൊന്നാനിയിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ ഉള്‍പ്പെടെയുള്ളവർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.

കൊവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തോത് കൂടുതലായ പൊന്നാനി നഗരസഭയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കും. നഗരസഭാ പരിധിയിൽ ഞായാറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. നഗരസഭാ പരിധിയിൽ റേഷൻ കടകൾക്ക് പുറമെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ.

Read Also : ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് തിരുവനന്തപുരത്ത്

മത്സ്യ-മാംസാദികളുടെ വിൽപന, വിതരണം എന്നിവ നിരോധിച്ചു. അവശ്യവസ്തുക്കൾ വാങ്ങുന്നതുൾപ്പടെയുള്ള അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ നിർബന്ധമായും റേഷൻ കാർഡും അതില്ലാത്തവർ നഗരസഭ ഓഫീസിൽ നിന്നുള്ള അനുമതി പത്രവും കൈവശം വയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ആറ് പേർ കൂടി രോഗമുക്തരായിട്ടുണ്ട്. 431 പേരാണ് ജില്ലയിൽ കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് 149 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 74 പേർ വന്നു. സമ്പർക്കത്തിലൂടെ 133 പേർക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച ഏഴ് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഡിഎസ്സി -1, ബിഎസ്എഫ് -1, എച്ച്സിഡബ്ല്യൂ -4, ഐടിബിപി -2 ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു.

Story Highlights covid, malappuram, ponnani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top