ആലപ്പുഴയിൽ കുഴഞ്ഞു വീണ് മരിച്ചയാൾക്ക് കൊവിഡ്

ആലപ്പുഴ കുട്ടനാട്ടിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡ്. പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബു (52) ആണ് കൊവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന ബാബു നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 149 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം ബാധിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 74 പേര്‍ വന്നു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച ഏഴ് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഡിഎസ്‌സി -1, ബിഎസ്എഫ് -1, എച്ച്‌സിഡബ്ല്യൂ -4, ഐടിബിപി -2 ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു.
Story Highlights – covid for dead man alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here