സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടന്നില്ലെങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ശക്തമാക്കും: കെ മുരളീധരന്‍

k muraleedharan

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് ഒഴിയണമെന്ന് കെ മുരളീധരന്‍ എംപി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാറ്റിയതിലൂടെ ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കേസില്‍ സിബി എ അന്വേഷണം ആവശ്യമാണ്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്നതിന് പിന്നില്‍ ശിവശങ്കറാണെന്ന് സംശയിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ശക്തമാക്കുമെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തില്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥനെ ഇത്രയും കാലം സംരക്ഷിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന ഒരു കാര്യവും അദ്ദേഹം അറിഞ്ഞിട്ടില്ല. എന്ത് ചോദിച്ചാലും അറിഞ്ഞൂടാ എന്നാണ് പറയുന്നത്. ഒന്നും അറിയില്ലെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

Story Highlights gold smuggling case, k muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top