തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത്; യുഎഇ അംബാസിഡര്‍ വിശദീകരണം തേടി

നയതന്ത്ര ബാഗുവഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇ അംബാസിഡര്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വസ്തുതകള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
നയതന്ത്ര ബാഗേജ് വഴി കള്ളക്കടത്ത് നടത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യുഎഇ. ഏതെങ്കിലും തരത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് യുഎഇ അംബാസിഡര്‍ നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
Read Also : തിരുവനന്തപുരം സ്വർണക്കടത്ത്: കസ്റ്റംസിൽ ഹൈ അലേർട്ട്; അന്വേഷണ സംഘം വിപുലീകരിച്ചു
വിശദീകരണത്തില്‍ തെറ്റായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ട്. നിലവില്‍ വിദേശകാര്യ മന്ത്രാലയം യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതി ചോദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യുഎഇ വിശദീകരണം തേടിയിരിക്കുന്നത്.
Story Highlights – Gold smuggling, UAE Ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here