Advertisement

സ്പോൺസർമാരെ കിട്ടാനില്ല; പാകിസ്താൻ ജഴ്സിയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ ലോഗോ പതിപ്പിക്കും

July 9, 2020
Google News 3 minutes Read
Afridi Foundation Pakistani kits

പാകിസ്താൻ ക്രിക്കറ്റ് ടീം ജഴ്സിയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ ലോഗോ പതിപ്പിക്കും. ഓഗസ്റ്റ് ആദ്യ വാരം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം അഫ്രീദി ഫൗണ്ടേഷൻ ലോഗോ ജഴ്സികളിൽ പതിപ്പിക്കുക. ജഴ്സി സ്പോൺസർ ചെയ്യാൻ ആളെ കിട്ടാത്തതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. വിവരം ഷാഹിദ് അഫ്രീദി സ്ഥിരീകരിച്ചു.

Read Also : ജഴ്സി സ്പോൺസർ ചെയ്യാൻ ആളില്ല; പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ പ്രതിസന്ധി

പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ ചാരിറ്റി സ്പോൺസർമാരാണ് അഫ്രീദി ഫൗണ്ടേഷൻ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് താത്കാലികമായി ഇവരുടെ ലോഗോ ജഴ്സിയിൽ പതിപ്പിക്കാമെന്ന് പിസിബി തീരുമാനിച്ചത്. ഇതേപ്പറ്റി പിസിബി പ്രതികരിച്ചിട്ടില്ല.

നേരത്തെ ഉണ്ടായിരുന്ന സ്പോൺസർമാരുടെ കാലാവധി അവസാനിച്ചിട്ടും പുതിയ ആരെയും പിസിബിക്ക് കണ്ടെത്താനായിരുന്നില്ല. സ്പോൺസർമാരെ കണ്ടെത്താനുള്ള ലേലം അടുത്തിടെ നടത്തിയെങ്കിലും ഒരു കമ്പനി മാത്രമാണ് താത്പര്യം പ്രകടിപ്പിച്ചത്. നേരത്തെ പെപ്സിയായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ ജഴ്സി സ്പോൺസർ. അവരുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് പുതിയ സ്പോൺസർമാർക്കു വേണ്ടി പിസിബി ലേലം സംഘടിപ്പിച്ചത്. എന്നാൽ, ഒരു കമ്പനി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. പെപ്സി നൽകിക്കൊണ്ടിരുന്ന തുകയുടെ 30 ശതമാനം മാത്രമാണ് ഇവർ മുന്നോട്ടുവച്ചത്. ഈ കരാറിൽ പിസിബിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇപ്പോഴും ചർച്ച പുരോഗമിക്കുകയാണ്.

Read Also : ഏഷ്യാ കപ്പ് മാറ്റിവച്ചുവെന്ന് ഗാംഗുലി; ഇല്ലെന്ന് പിസിബി: തീരുമാനം വ്യാഴാഴ്ച

ജഴ്സി സ്പോൺസർമാർ ഇല്ലാത്തതു കൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയ ടീം അംഗങ്ങൾ ലോഗോ ഇല്ലാത്ത ജഴ്സി അണിഞ്ഞാണ് പരിശീലനം നടത്തുന്നത്. പെപ്സിയുടെ ലോഗോ ഒരു സ്റ്റിക്കർ കൊണ്ട് മറച്ച സ്വെറ്റർ ധരിച്ച പരിശീലകൻ മിസ്ബാ ഉൾ ഹഖിനെയും ചിത്രങ്ങളിൽ കാണാം.

Story Highlights Shahid Afridi Foundation logo to feature on Pakistani kits in England tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here